Manjaveyil Maranangal: Benyamin | മഞ്ഞവെയിൽ മരണങ്ങൾ: ബെന്യാമിൻ
₹399.00
₹499.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Benyamin
- Pages
- 440
- Format
- Paperback
- Publication
- DC Books
- ISBN
- 9788126432196
- Language
- Malayalam
Description
ബെന്യാമിൻ. നിന്റെ പുതിയ നോവൽ ഇതാ ഇപ്പോൾ ഞാൻ വായിച്ചു തീർത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നിങ്ങൾ സഹിത്യകാരന്മാരും നിരൂപകരും ചേർന്ന് നടത്തി ക്കൊള്ളൂ. പക്ഷേ, ഒരു കാര്യത്തിൽ എനിക്കുള്ള അഭിപ്രായം അറിയിക്കാൻവേണ്ടിയാണ് ഇത്. സെന്തിൽ എന്ന വ്യക്തിയെ ക്കുറിച്ചും അവന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു നിഗമനത്തിൽഎത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്. നിങ്ങൾ വിചാരിക്കു ന്നതുപോലെ അവൻ പോണോഗ്രാഹി സൈറ്റുകളിൽ നിരന്തരം കയറിയിറങ്ങിത് അവനൊരു ഞരമ്പുരോഗി ആയതുകൊണ്ടോ സെക്സ് ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷകൊണ്ടോ ആണെന്നു ഞാൻ വിചാരിക്കുന്നില്ല. നിനക്കറിയുമോ എന്നറിയില്ല. ലോക ത്തെവിടെയുള്ള തീവ്രവാദികൾ ഇന്ന് രഹസ്യസന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമാർഗ്ഗമാണ് അശ്ലീല സൈറ്റുകൾ.