Kannaki: Deepu | കണ്ണകി
₹305.00
₹380.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Deepu
- Pages
- 320
- Format
- Paperback
- Publication
- DC Books
- ISBN
- 9789357328074
- Language
- Malayalam
Description
ഇളങ്കോഅടികളുടെ തമിഴ്മഹാകാവ്യ മായ ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുര കളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകി യുടെയും ഭർത്താവിൻ്റെയും കഥയാണ് ഈ നോവലിൻ്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യ രാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേര രാജ്യത്തിന്റെയും തമിഴകത്തിൻ്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക- സാംസ്കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിൻ്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്: ഒപ്പം മറ്റു പല കഥകളും.