ദാമ്പത്യവിജയത്തിന് നാൾപ്പൊരുത്തം - Dambathyavijayathinu Naalporutham
₹80.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Krishnacharya Jyothisha Sastrikal
- Pages
- 128
- Publication
- Avanty Publications
- ISBN
- 8127400343
- Language
- Malayalam
Description
ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭാവിഫലം പ്രവചിക്കലും ഒക്കെ മനു ഷ്യസമൂഹത്തിന്റെ നിത്യകൗതുകങ്ങളിൽ ഒന്നാണ്. അന്ധവിശ്വാസ മെന്നും തട്ടിപ്പെന്നുമൊക്കെ പറഞ്ഞ് ഒരു വിഭാഗം ഈവക കാര്യങ്ങളെ അവജ്ഞാപൂർവ്വം വീക്ഷിക്കുമ്പോൾ മറ്റൊരു വിഭാഗമാകട്ടെ ജ്യോതിഷ ത്തിന്റെ പേരിലിറങ്ങുന്ന ഏതു കള്ളനാണയത്തേയും ആവേശപൂർവ്വം സ്വീകരിക്കുന്നു. എന്നാൽ സമീപകാലത്ത് പാരാസൈക്കോളജിയിലും മറ്റും കൂടുതൽ പഠനങ്ങൾ നടന്നതോടെ ശുദ്ധശാസ്ത്ര ഭ്രാന്തന്മാരുടെ ഗർവ്വ് അല്പമൊന്നടങ്ങുകയും വിശദീകരിക്കാനാവാത്ത എന്തൊ ക്കെയോ ഈ പ്രപഞ്ചത്തിലുണ്ട് എന്ന് അവർ പരോക്ഷമായെങ്കിലും സമ്മതിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ജ്യോതിഷത്തിലും സമാനശാ സ്ത്രങ്ങളിലും കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നേക്കാ വുന്ന ഒരു കാലഘട്ടം സാവധാനം രൂപം കൊണ്ടുവരികയാണെന്ന് തോന്നുന്നു. ഈ അവസരത്തിലാണ് ശ്രീമാൻ കൃഷ്ണാചാര്യ ജ്യോതി ഷശാസ്ത്രികൾ ദീർഘനാളത്തെ ഗവേഷണഫലമായി ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരണത്തിനെത്തിച്ചത്. ഇതിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള നക്ഷത്രഫലങ്ങൾ മറ്റു പല ജ്യോതിഷികളും ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ഇതിൽ കൊടുത്തിരിക്കുന്ന 36 പേജുള്ള ജാതകപ്പൊരുത്തപട്ടിക ഈ പുസ്തകമൊഴികെ മറ്റൊരു മാധ്യമത്തിലൂടെയും ലഭ്യമല്ലാത്തതാകുന്നു.