Saradhi Books
Blog
KAS പരീക്ഷയ്ക്ക് സഹായിക്കാനായി Books Deal നിങ്ങൾക്കൊപ്പം

കെ.എ.എസ് പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം. പി.എസ്.സിയുടെ സാധാരണ പരീക്ഷകളോടുള്ള സമീപനമല്ല കെ.എ.എസിനോട് വേണ്ടതെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഫെബ്രുവരി 22നാണ് പ്രാഥമിക പരീക്ഷ. K A S Cracker പ്രിലിംസ്‌ ചോദ്യങ്ങളും ഉത്തരങ്ങളും 2019 ഇപ്പോൾ ബുക്ക്സ് ഡീൽ ഓൺലൈൻ ഷോപ്പിൽ ലഭ്യമാണ്.

Indian Government And Politics

The only book you can keep as a reference to know on everything regarding the Indian parliament, Indian Constitution, Indian Political parties & Indian Political System

ഇന്ത്യൻ വന്യ മൃഗങ്ങൾ

വന്യമൃഗങ്ങളെ കുറിച്ച് അറിയാൻ ശ്രമിയ്ക്കുന്നവർക്കും വനം വകുപ്പിൻ്റെ വിവിധ തസ്തികകളിൽ ഉദ്യോഗത്തിനായി അന്വേഷിയ്ക്കുന്നവർക്കും , മറ്റു റഫറൻസുകൾക്കും സഹായകമായ പുസ്തകം.

Textbook for BIOCHEMISTRY by Lehninger

The book is now cross-referenced with page numbers, not just chapter numbers. All enzymatic reactions are balanced, the metabolic pathway illustrations are essentially complete, and all enzyme names are included. ( By using the recom mended enzyme names of the 1972 report of the Enzyme Commission.) The problems have been completely re worked and there are more of them than before.

Kerala Administrative Service KAS Cracker I & II - Useful For Prelims And Mains - According To New KAS Syllabus

Also includes 2019 CURRENT AFFAIRS, KAS Cracker is a comprehensive book for the preparation of Kerala Administrative Service (KAS) and Secretariat Assistant conducted by the Kerala Public Service Commission. It has been compiled by an expert team comprising UPSC toppers and UPSC/PSC faculty. The content of the book is presented in two parts- the first part for General Studies and the second part for Quantitative Aptitude & Verbal Ability, including compulsory Malayalam. KAS Cracker is the first book prepared according to the new PSC pattern of preliminary and mains. It follows an integrated approach which seeks to balance factual and conceptual knowledge. Box items and Quick Glance chapters will be particularly useful for the preliminary exam while a thorough reading would help in the mains and interview preparation. Practice set provided after every section helps students test their knowledge. Further the introduction of INFOGRAPHICS which are visual images will help in better recall Get Your Copy Now at: https://www.booksdeal.in/product/kerala-administrative-service-19886

Brush up through the papers to ace your seat

Dreaming to study @ JIPMER, worried about the paper patterns? what to expect? Fine-tune yourself with this solved handbook

നാരായണീയം

മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയ കാവ്യത്തിന് ഒരു നൂതനവ്യാഖ്യായിക - മുരളീരവം. ഡോ. വിശ്വനാഥൻ നമ്പൂതിരി രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വ്യാഖ്യാനം വിപണിയിൽ. നാരായണീയം കാവ്യ സൗന്ദര്യം കൊണ്ടും മേല്പത്തൂരിൻ്റെ ധിഷണാപാടവം കൊണ്ടും വ്യാകരണം തുടങ്ങിയവയിൽ പുലർത്തിയിരിയ്ക്കുന്ന വിശുദ്ധി കൊണ്ടും ശ്രേഷ്ഠമാണ്. മേല്പത്തൂരിൻ്റെ ഗഹനങ്ങളായ അന്യകൃതികളെ അപേക്ഷിച്ച് കൃഷ്ണഭക്തിയുടെ മാധുര്യം കൊണ്ടു മനോഹരമായ മലയാളിയായ കവിയുടെ പ്രസ്തുതകാവ്യം , കേരളീയർക്ക് സുപരിചിതവും അനുപേക്ഷണീയവുമത്രേ. ഈ കൃതിയ്ക്ക് ഇന്നു വരെ പലേ വ്യാഖ്യാനങ്ങളും ഗദ്യങ്ങളായും പദ്യങ്ങളായും വന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും , ഭാഷാപ്രയോക്താക്കളിൽ നടപ്പുഭാഷയുമായുള്ള അകലം നന്നേ പ്രകടമായിരുന്നൂ എന്നതിനാൽ, പുതുസമൂഹത്തിന് അവ കുറഞ്ഞ അളവിലേ പ്രയോജനപ്പെട്ടുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് "മുരളീരവം" വ്യാഖ്യാനം ഉടലെടുക്കുന്നത്. പദം പദച്ഛേദം അന്വയം അർത്ഥം എന്ന നിലയ്ക്കാണീ പുസ്തകത്തിൻ്റെ രചന. നല്ല ഒരു വായന ആശംസിയ്ക്കുന്നു. ഞങ്ങളോട് സംസാരിയ്ക്കൂ : 91 6238 185 166

Gitanjali by Rabindra Nath Tagore

The book that is globally recognized to make Rabindra Nath Tagore the first non-European to win a Nobel prize

Rapunzel - A classic children fairy tale

Rapunzel is a beautiful retelling of a classic children's fairy tale. With vibrant, captivating illustrations and simple text. It will help in developing a child"s imagination, speech, language skills and encourage in reading books.

ഒരു ദേശത്തിൻ്റെ കഥ - എസ് കെ പൊറ്റെക്കാട്ട്

അതിരാണിപ്പാടത്തിൻ്റെ ചൂടും ചൂരുമേറ്റു വളർന്ന കുറേ പേരുടെ കഥകൾ ചേർത്തുകൊണ്ട് എസ് കെ പൊറ്റെക്കാട്ടിൻ്റെ ആത്മകഥാപരമായ നോവൽ.

നീർമാതളം പൂത്ത കാലം - മാധവിക്കുട്ടി

മലയാളത്തിൻ്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകളുടെ ഗ്രാമീണസുഗന്ധം പരത്തുന്ന മനോഹരമായ നോവൽ.

ഇന്ദുലേഖ - ഒ ചന്തുമേനോൻ

1889 ൽ കോഴിക്കോട് സ്പെക്ടേറ്റർ പ്രസ്സിൽ അച്ചടിച്ച മലയാളത്തിലെ ആദ്യ പരിപൂർണ്ണ നോവലായ ഒ ചന്തുമേനോൻ്റെ ഇന്ദുലേഖ എന്ന കൃതിയുടെ ആദ്യ പതിപ്പിൻ്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലും 130 വർഷങ്ങൾക്കിപ്പുറം മനോരമ ബുക്സ് പുന:പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. വായനാമുറികളിൽ ഇന്നു കാണുന്ന ഇന്ദുലേഖയുടെ ശരിയായതും എന്നാൽ, 1890 ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പു മുതൽ കാണാതായതായ അവസാന താളുകൾ അടങ്ങിയതുമായ ഈ പ്രതി സാഹിത്യഗവേഷകനായ ഈ കെ പ്രേംകുമാറിൻ്റെ ഉത്സാഹത്തിലാണ് പുനർമുദ്രണം ചെയ്തിരിയ്ക്കുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിയ്ക്കപ്പെട്ട ഒന്നാം പ്രതി ശേഖരിച്ച് അതിൻ്റെ കെട്ടിനും മട്ടിനും ഭംഗം വരുത്താതെ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന ഈ പതിപ്പാകട്ടെ അത്യാകർഷകവുമായിട്ടുണ്ട്. ഇന്ദുലേഖ പിന്നിട്ട 130 വർഷങ്ങൾ എന്ന തലക്കെട്ടോടുകൂടിയ നൂതനപ്രതിയുടെ പ്രസ്താവനയി ഈ കെ പ്രേംകുമാർ ഈ പതിപ്പിൻ്റെ പ്രസിദ്ധീകരണത്തിന് പ്രേരിപ്പിച്ചതായ സംഗതികളെ അനാവരണം ചെയ്യുകയും, അതിൻ്റെ ആവശ്യകതയെന്തെന്നു എടുത്തു പറയുകയും ചെയ്തിരിയ്ക്കുന്നു. മലയാള നോവലിൻ്റെ അവസാന ഭാഗം, കഥാതന്തുവിൻ്റെ പര്യവസാനാനന്തരം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ലോകരെ പ്രേരിപ്പിയ്ക്കുന്ന ഗ്രന്ഥകാരൻ്റെ തുറന്ന പ്രസ്താവനയോടുകൂടിയാണ് അവസാനിയ്ക്കുന്നത്. ചില ഗൂഢലക്ഷ്യങ്ങൾ നിമിത്തമായിട്ടോ വൈരുദ്ധ്യാത്മകം എന്ന തോന്നൽ കൊണ്ടോ നീക്കപ്പെട്ട ഈ ഭാഗം പുന:ശേഖരിച്ച് അതിനെ പഴയ ചേതനയോടെ പ്രസിദ്ധീകരിയ്ക്കാൻ പുറപ്പെട്ട ഈ പ്രവൃത്തി ശ്ലാഘനീയമാണെന്നു പറയാതെ വയ്യ. മലയാളികളുടെ വായനക്കും വായനാമുറികൾക്കും അലങ്കാരമായിത്തീരേണ്ടുന്ന ഈ പുതുപതിപ്പിൻ്റെ കോപ്പികൾ ലഭ്യമായിത്തുടങ്ങിയിരിയ്ക്കുന്നു. വായനക്കാർക്ക് നല്ലൊരു വായനഅനുഭൂതി ആശംസിയ്ക്കുന്നു. https://www.booksdeal.in/product/indulekha-chandu-17829