ഹെർകുലീസ് കഥകൾ
05 Nov 2019
ധീരനും വീരനുമായിരുന്ന ഹെർകുലീസിനെ അറിയാത്തവരായി ആരുമില്ല. കൊച്ചു കുട്ടികളുടെ മനം കവരുന്ന സാഹസപ്രവൃത്തികൾ ചെയ്ത ഹെർക്കുലീസ് യുവാക്കളുടെ പോലും വീരസങ്കല്പങ്ങളുടെ സുവർണ്ണാക്ഷരങ്ങൾക്ക് ഭംഗി കൂട്ടുന്നയാളാണ്. ഹീരയുടേയും യുറിസ്തിയോസിൻ്റേയും കുടിലതകളുടെ അതിർ വരമ്പുകളെ ഭേദിച്ച് പന്ത്രണ്ട് ദുഷ്കരപ്രവൃത്തികളും , തൻ്റെ സിദ്ധികളും കൗശലവുമുപയോഗിച്ച് ചെയ്തു തീർത്ത മഹാനായ ഹെർക്കുലീസ് ചെയ്യാൻ നിശ്ചയിക്കപ്പെട്ട ഒരു പ്രവൃത്തിയിൽ നിന്നും പിന്മാറുകയോ പൂർത്തിയാക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ദേവതകളുടെ സഹായത്തോടെയും അല്ലാതെയും ഹെർകുലീസ് ചെയ്ത സാഹസങ്ങളിൽ ഗ്രീക്ക് പുരാണനായകന്മാരും അഗ്നി ഭൂമിയിലേയ്ക്കു കൊണ്ടുവന്ന സൃഷ്ടികാരകനായ പ്രൊമിത്യൂസിനെ പോലുള്ള ഒഴിവാക്കാനാകാത്ത കഥാപാത്രങ്ങളും ഉൾപ്പെടുന്നു. പൂർവ്വകാലങ്ങളിൽ തന്നെ പ്രചാരത്തിലുള്ള ഇത്തരം കഥകളെയും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന ജേക്കബ് ഐപ്പിൻ്റെ ചെറിയ പുസ്തകത്തിൽ സരളവും ലളിതവുമായി ഹെർകുലീസിൻ്റെ ജീവിതം ആഖ്യാനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന കഥകളുടെ ചെറിയൊരു കൂട്ടം വായിയ്ക്കാൻ സന്ദർശിയ്ക്കൂ :
https://www.booksdeal.in/product/her-cul-jac-ipe-17087